India News Politics

പുതുച്ചേരിയിൽ വൻ വോട്ട് രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് സജീവമായി പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.പുതുച്ചേരിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഓരോ വോട്ടും നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വോട്ട് രേഖപ്പെടുത്തുന്നതില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കാനാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.ജനാധിപത്യ ശക്തിപ്പെടുത്തണമെങ്കില്‍ അതില്‍ യുവാക്കളും സ്ത്രീകളും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പൊതുജനപങ്കാളിത്തം ഉണ്ടായാല്‍ മാത്രമേ ഉയര്‍ന്ന വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താനും എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്ന ഭരണം ഉറപ്പാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.