Kerala News

ശക്തൻ നഗറിൽ ശൗചാലയങ്ങളുടെ കുറവ്: ആകാശപാതയ്ക്കു സമീപം പബ്ലിക് ടോയ്ലറ്റ് ആവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി

ആയിരക്കണക്കിന് പൊതുജനങ്ങളും കച്ചവടക്കാരും തൊഴിലാളികളും വന്നുപോകുന്ന ശക്തൻ നഗറിൽ ആകാശപാതയ്ക്ക് സമീപമായി ശൗചാലയങ്ങളുടെ അപര്യാപ്തത മൂലം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് അതുകൊണ്ട് ആകാശപാതയ്ക്ക് സമീപം ആധുനിക രീതിയിലുള്ള പൊതു ശൗചാലയങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഈസ്റ്റ് മണ്ഡലം കമ്മിറ്റി മേയർക്ക് നിവേദനം നൽകി. ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനിക്കുന്നത്ത്‌, കൗൺസിലർമാരായ വിനോദ് പൊള്ളാച്ചേരി, ഡോ. വി ആതിര, എൻ പ്രസാദ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, വിമേഷ് എന്നിവരും സന്നിഹിതരായിരുന്നു.