കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങാതെ തുടരുന്നതിനിടെ, ഇന്ന് കൊച്ചിയില്‍ സുപ്രധാന യോഗങ്ങള്‍ ചേരുന്നു. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും യോഗങ്ങളാണ് ഇന്ന് നടക്കുന്നത്. ചലച്ചിത്ര സംഘടനകളുടെ നിലപാടിന് നിർണ്ണായകമായ തീരുമാനങ്ങള്‍ ഇന്നത്തെ യോഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. നടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ നാല് അംഗങ്ങള്‍ ചേർന്നുള്ള യോഗം നടക്കും. നടി വിന്‍സി നേരിട്ട ദുരനുഭവത്തെ അടിസ്ഥാനമാക്കി ഐസി എടുക്കുന്ന നിലപാടുകൾ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍. Read More…
Tag: vincy aloshious
മലയാള സിനിമയില്‍ നിയമവിരുദ്ധമായത് ഒന്നും അംഗീകരിക്കില്ല : നടി വിന്‍സിയുടെ പരാതി ഗൗരവമേറിയതെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: മലയാള സിനിമയില്‍ നിയമവിരുദ്ധമായത് ഒന്നും അംഗീകരിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഷൂട്ടിംഗിനിടെ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതി സര്‍ക്കാര്‍ ഗൗരവപരമായി അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിന്‍സിയുടെ പരാതി ഗൗരവമുള്ളതാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ നിയമപരമായ സമീപനം സ്വീകരിച്ച നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി വ്യക്തമാക്കി. സിനിമയില്‍ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ രംഗത്ത് വരുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഉയര്‍ന്നു Read More…
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സിയുടെ പരാതി: ലഹരിയും ലൈംഗിക ചുവയും ആരോപിച്ച് നടി, ‘അമ്മ’ അന്വേഷണ സമിതിയെ നിയോഗിച്ചു
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ ഗുരുതര വിവരങ്ങള്‍ പുറത്തുവന്നു. ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും, അത് ചിത്രീകരണം മുടങ്ങാന്‍ ഇടയാക്കുകയും ചെയ്തുവെന്ന് വിന്‍സി പരാതിയില്‍ പറയുന്നു. സെറ്റില്‍ വസ്ത്രം മാറാന്‍ പോകുമ്പോള്‍ “താന്‍ ശരിയാക്കി തരാം” എന്നത് പോലുള്ള ലൈംഗിക ചുവയുള്ള വാക്കുകള്‍ ഷൈന്‍ ഉപയോഗിച്ചുവെന്നും, ഇത് തന്നെ മാനസികമായി അസ്വസ്ഥരാക്കിയുവെന്നും വിന്‍സി ആരോപിക്കുന്നു. ഷൈന്‍ ടോം ചാക്കോയുമായി Read More…




