International News

നാല് വർഷത്തിന് ശേഷം അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചു; ഉപഭോക്താക്കൾക്ക് ആശ്വാസം

ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് നാലുവർഷത്തിനിടയിലെ ആദ്യത്തെ പലിശനിരക്ക് കുറവിന് തയ്യാറായി. അർധശതമാനം കുറവ് വരുത്തി, ബെഞ്ച്മാർക്ക് പലിശനിരക്ക് 4.75% മുതൽ 5% വരെ കുറച്ചു. 2022 മാർച്ചിന് ശേഷം നിരന്തരം വർധിച്ച പലിശനിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പലിശനിരക്കുകൾ റെക്കോർഡ് ഉയരത്തിലായിരുന്നെങ്കിലും, പണപ്പെരുപ്പം കുറയാൻ തുടങ്ങിയതോടെയാണ് ഫെഡറൽ റിസർവിന്റെ ഈ തീരുമാനമെന്ന് വിലയിരുത്തുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്കുള്ള കടം വാങ്ങൽ ചെലവുകൾ കുറയുകയും സാമ്പത്തികമായി വലിയ പ്രയോജനം ലഭിക്കുകയും ചെയ്യും. Read More…