International News Technology

സൈബർ സുരക്ഷയിൽ ഒമാൻ ലോകത്ത് ഒന്നാമത്

സൈബർ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് ഒമാൻ ലോകത്ത് ഒന്നാമതായി. ഏറ്റവും സുരക്ഷിത രാജ്യമായി ഒമാൻ തിളങ്ങിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈബർ ആക്രമണങ്ങൾ തടയാനും, ഡിജിറ്റൽ ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി രാജ്യമെടുത്ത ശക്തമായ നീക്കങ്ങളാണ് ഒമാനെ ഈ അഭിമാന നേട്ടത്തിലെത്തിച്ചത്. സൈബർ മേഖലയിൽ വലിയ നിക്ഷേപങ്ങളും, സാങ്കേതിക മുന്നേറ്റങ്ങളും ഒമാനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. ഇത് സൈബർ സുരക്ഷയിൽ മാതൃകയാകുന്ന രാജ്യമായും, മറ്റ് രാജ്യങ്ങൾക്കു പ്രചോദനമായും ഒമാനെ ഉയർത്തുന്നു.

Kerala News

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.