Kerala News

വീട്ടുമുറ്റത്ത് പുലി

തൃശ്ശൂർ മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത് പട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കാണുകയും ചെയ്തു വീട്ടിലെ നിരീക്ഷ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട് വനാതിര്‍ത്തിയോടുചേര്‍ന്നുള്ള മുപ്ലിയില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചുവരികയാണ് പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു

Kerala News

തൃശൂർ നഗരം കീഴടക്കാൻ പുലികൾ

പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലിയിറങും. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടക്കുക. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക. ചുവടുകളുമായി പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാമഭീര്യമേറും. പുലർച്ചെ 6 മണിയോടെ പുലിമടകളിൽ പുലിവര ആരംഭിച്ചു. പുലിക്കളി കലാകാരൻമ്മാർ നീണ്ട മണിക്കുറുകളാണ് ഒരേ നിൽപ്പിൽ നിന്നുകൊണ്ട് പുലിവരക്ക് കളമൊരുക്കുന്നത്. 4 മണിയോടെ പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്നസ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ അണി നിരക്കും. Read More…

Kerala News

പുലിക്കളി ആരവങ്ങളിലേക്ക് തൃശൂർ; കൗതുകക്കാഴ്ചയായി ചമയ പ്രദർശനം

ശക്തന്റെ തട്ടകത്തിൽ പുലികളിയുടെ ആരവങ്ങൾ ഉയരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൗതുക കാഴ്ചകളുമായി ദേശങ്ങൾ ചമയപ്രദർശനം ആരംഭിച്ചു. സീതാറാം മിൽ ദേശത്ത് നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ അർജുൻ പാന്ത്യൻ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ തയ്യാറാവുകയാണ്. അരമണികൾ പുലിമുഖങ്ങൾ, തോരണങ്ങൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയിൽ എതിർ ടീമുകളെ പിന്നിലാകുവാൻ മികച്ച ചമയങ്ങളാണ് ദേശങ്ങൾ തങ്ങളുടെ പുലി മടകളിൽ ഒരുക്കിയിട്ടുള്ളത്. ഏഴു സംഘങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. സീതാറാം മിൽ ദേശത്ത് നടന്ന ചമയ പ്രദർശനം Read More…

Kerala News

പി.പി മുകുന്ദൻ അനുസ്മരണം നടത്തി.

തൃശ്ശൂർ: ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ പി.പി മുകുന്ദൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ബിജെപി മുൻ സംസ്ഥാ അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി.സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ അടിത്തറ പാകിയ നിഷ്കാമ കർമ്മയോഗിയാണ് ശ്രീ പി.പി മുകുന്ദനെന്ന് അദ്ദേഹം അനുസ്മരിച്ചു. തൃശ്ശൂർ ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, കെ.പി സുരേഷ്, ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു

Kerala News

വടക്കും നാഥന് മുന്നിൽ അത്തപൂക്കളം, വിഷയമായി ‘വയനാടിനൊപ്പം’

ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുങ്ങി. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് വർഷങ്ങളായി ഭീമൻ പൂക്കളം ഒരുക്കുന്നത്. ഇത് 17-ാം വർഷമാണ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. 2,000 കിലോ പൂക്കളാണ് അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചത്. 30 അടിയാണ് ആരെയും വിസ്‌മയിപ്പിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ വ്യാസം. 200 ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്‍ച്ചെ 5 ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് Read More…

Kerala News

തൃശൂർ കോർപ്പറേഷൻ ഗസ്റ്റ് ഹൗസായ ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം സെപ്തംബർ ഏഴാം തിയ്യതി

തൃശൂർ കോർപ്പറേഷൻ ഗസ്റ്റ് ഹൗസായ റൗണ്ട് നോർത്തിലുള്ള ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം സെപ്തംബർ ഏഴാം തിയ്യതി ശനിയാഴ്‌ച വൈകീട്ട് 6.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു ഉ ദ്ഘാടനം നിർവഹിക്കും. കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി. ബാലച ന്ദ്രൻ എം.എൽ.എ. ഫലകം അനാച്ഛാദനം ചെയ്യും. ചീഫ് ഗസ്റ്റായി എ.സി. മൊയ്‌തീൻ എം.എൽ.എയും, ഗ സ്റ്റ് ഓഫ് ഓണറായി ചാണ്ടി ഉമ്മൻ എം.എൽ.എയും മുഖ്യ പ്രഭാഷകനായി ടി.ജെ സനീഷ് കുമാർ എം.എൽ.എ യും ചടങ്ങിൽ Read More…

Court Kerala News

വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.

വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ Read More…

Kerala News Program

തൃശ്ശൂരിൽ പുലിക്കളി നടക്കുമോ?

തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ലഘൂകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിനിടെ, തൃശ്ശൂർ പുലിക്കളി നടക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ. എന്നാൽ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്, പുലികളി നടത്തുന്നത് സംബന്ധിച്ച തീരുമാനം തൃശ്ശൂർ കോർപ്പറേഷനാണ് എടുക്കേണ്ടതെന്നാണ്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, മുൻ വർഷങ്ങളിൽ അനുവദിച്ച തുക ഇത്തവണയും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കോർപ്പറേഷൻ നേരത്തെ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പുലികളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുലിക്കളി നടത്തുന്ന Read More…