കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ വിധിയുണ്ടായിരുന്നു.എന്നാൽ വിധി ബാങ്ക് പാലിക്കുകയുണ്ടായില്ല. ഒരു മാസം എന്നതു് വിധി പാലിക്കുന്നതിനുള്ള മുഖ്യഘടകമായിരുന്നു. വിധിപ്രകാരം പ്രവർത്തിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേന വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവിടുകയായിരുന്നു. തുടർന്ന് വാറണ്ട് പിൻവലിക്കുന്നതിന് എതിർകക്ഷി സമർപ്പിച്ച അപേക്ഷയും തള്ളുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
പൊതുവിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഇടപെടൽ:മന്ത്രി ജി ആർ അനിൽ
പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരവും ഗുണമേന്മയും ഉറപ്പാക്കാൻ ചരിത്രപരമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിൽ നടന്ന തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നു മന്ത്രി. പതിനായിരക്കണക്കിന് വിദ്യാലയങ്ങൾ ഇന്ന് സന്തോഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പ്രവേശനോൽസവ വേദിയായി മാറി. രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ഇല്ലാതായി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഭയമില്ലാതെ സന്തോഷത്തോടെ Read More…
കാഞ്ഞിരപ്പള്ളിയുടെ കായികപൈതൃകം സ്പോർട് സ്കൂളിലൂടെ തിരിച്ചുപിടിക്കും: ചീഫ് വിപ് ഡോ. എൻ. ജയരാജ്
കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്ക്കൂൾ ഈ വർഷം തന്നെ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. 3.70 കോടി രൂപ മുടക്കി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.അതല്റ്റിക് ട്രാക്ക്, മൾട്ടിലെവൻ ജിംനേഷ്യം, വോളിബോൾ-ബാസ്കറ്റ് ബോൾ കോർട്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകൾ എന്നീ സൗകര്യങ്ങളോടു കൂടിയ സ്പോർട്സ് സ്കൂളായിരിക്കും ഒരുങ്ങുക എന്നും ഡോ. Read More…
താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
താണിക്കുടം: ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുള്ള താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിര്‍വഹിച്ചു. ദീര്‍ഘനാളുകളായി തകര്‍ന്ന അവസ്ഥയിലായ റോഡ് പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.