ജില്ലയിൽ പ്ലാൻ പദ്ധതി 2023 -24 സി എസ് എസ് എൽ എച്ച് ആൻഡ് ഡിസിപി സ്കീം മൊബൈൽ വെറ്റിനറി യൂണിറ്റ് പദ്ധതി പ്രകാരം 89 ദിവസത്തേക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ക്ലിനിക്കൽ ഒബ്സ്ട്രേറ്റിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിക്കൽ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസ വേദനം 56,100 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 ന് ഉച്ചയ്ക്ക് മൂന്നു മുതൽ നാലു വരെ കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്റിനറി ബിരുദധാരികൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം, സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2360648.
Related Articles
സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു: മന്ത്രി വീണാ ജോർജ്
* ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയിൻമെന്റും സ്കാൻ ആൻഡ് ബുക്ക് സംവിധാനവും * ചികിത്സാ വിവരങ്ങൾ രോഗിയ്ക്ക് നേരിട്ട് കാണാൻ മൊബൈൽ ആപ്പ് സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് Read More…
എസ്. അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; തിരുമംഗലം വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ പുതിയ മേൽശാന്തിയായി കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൂടാതെ, മാളികപ്പുറം ദേവിയുടെ മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ നിയമിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ശബരിമല സന്നിധാനത്തിൽ നടന്ന ചടങ്ങിൽ തന്ത്രി കണ്ഠർ രാജീവർ, കണ്ഠർ ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേയ്ക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരും ഉൾപ്പെട്ട പ്രാഥമിക Read More…
സിഎഎ കേസുകളോടൊപ്പം ശബരിമല കേസുകളും പിൻവലിക്കാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിൻ്റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്. എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് Read More…