Education News

വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025: ഐഐഎസ്സി ബാംഗ്ലൂർ ഇന്ത്യയിൽ ഒന്നാമത്.

ന്യൂഡൽഹി: 2025ലെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ബാംഗ്ലൂർ 251-300 ബാൻഡിൽ സ്ഥാനം നേടി, ഇന്ത്യയില്‍ ഒന്നാമെതെത്തിയ സര്‍വകലാശാല.  2024ൽ 201-250 ബാൻഡിൽ ഉണ്ടായിരുന്ന ഐഐഎസ്സി, ഇത്തവണ നിലവാരം കുറച്ച് പിന്നിലേക്ക് പോയതാണ് ശ്രദ്ധേയമാകുന്നത്.

മികച്ച മുന്നേറ്റം കാഴ്ചവച്ച മറ്റു സർവകലാശാലകളിൽ അണ്ണാ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ശൂലിനി യൂണിവേഴ്സിറ്റി എന്നിവയാണ്, 2024ൽ 501-600 ബാൻഡിൽ ഉണ്ടായിരുന്ന ഇവ ഈ വർഷം 401-500 ബാൻഡിലേക്ക് മെച്ചപ്പെട്ടു.

ഐഐടി ഇൻഡോർ ഈ വർഷം ആദ്യമായി പട്ടികയിൽ ഇടം നേടി, 2024ൽ ബാൻഡിൽ ഇടം ലഭിക്കാത്തതും 2025ൽ 501-600 ബാൻഡിൽ എത്തിയത് വലിയ നേട്ടമായി കരുതപ്പെടുന്നു. ജാമിയ മില്ലിയ ഇസ്ലാമിയയും അതിന്റെ 501-600 ബാൻഡ് നിലനിർത്തി, അലിഗഡ് മുസ്ലിം സർവകലാശാലയും ബനാറസ് ഹിന്ദു സർവകലാശാലയും 601-800 ബാൻഡിൽ ഇടം നേടി.ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിൽ നിന്ന് ഒന്ന് പോലും ആദ്യ നൂറിൽ ഇടം നേടാതിരുന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *