India News

വരുന്നു, ലോകോത്തര നിലവാരത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രൈഡ് ആയ വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ വേരിയന്റുകൾ എത്തുന്നു! ഇനി മൂന്നുമാസത്തിനകം ഈ സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിനുകളുടെ നിർമാണം പൂർത്തിയായതായും, നിരവധി പുതുമകളും അത്യാധുനിക സജ്ജീകരണങ്ങളും ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

16 കോച്ചുകളുള്‍പ്പെടെ 823 ബെർത്തുകളോടെ സജ്ജമായ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ: എല്ലാ ബെർത്തുകളിലും റീഡിങ് ലൈറ്റും, ചാർജിങ് സോക്കറ്റും, മൊബൈൽ, മാസിക എന്നിവ വയ്ക്കാനുള്ള സൗകര്യവും, സ്നാക്ക് ടേബിളും ഒരുക്കിയിട്ടുണ്ട്.

യൂറോപ്യൻ നിലവാരത്തിൽ നിർമ്മിതം: 100% യൂറോപ്യൻ നിലവാരത്തിലുള്ള ഈ കോച്ചുകൾ ലോകോത്തര യാത്രാനുഭവം നൽകുമെന്നാണ് കൺസൾട്ടന്റ് ഇസി എഞ്ചിനീയറിങ് പറയുന്നത്. സുരക്ഷയും സൌകര്യങ്ങളും മുൻനിരയിൽ: സ്റ്റെയിൻലെസ് സ്റ്റീൽ ഉൾപ്പെട്ട സ്ലീപ്പർ കോച്ചുകളിൽ, കൂട്ടിയിടികൾ ഒഴിവാക്കുന്നതിനായി കവച് സംവിധാനവും, സെന്‍സര്‍ വാതിലുകളും, പരിസ്ഥിതിയോട് ചേർന്ന ശുചിമുറികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *