തിരുവനന്തപുരo: കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളത് കൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽപരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതിൽ കേരളത്തിൽ Read More…
Author: Web Editor
നിയമനം
അയ്യന്തോള്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ ടി പ്രൊഫഷണല്‍ യോഗ്യത ബി.ടെക് (സി ഇ, സി എസ്)/ എം സി എ/ എം എസ് സി (ഐ ടി) ആന്‍ഡ് ഡാറ്റാബേസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രതിമാസ വേതനം- 31460 രൂപ. അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് യോഗ്യത – ബികോം ബിരുദം, സര്‍ക്കാര്‍ അംഗീകൃത പിജിഡിസിഎ, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പ്‌റൈറ്റിംഗില്‍ Read More…
ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു
തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ ആദ്യ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്ററിനോട് ചേർന്ന് താലൂക്ക് ഹോസ്പിറ്റലിന്റെ മുൻവശത്താണ് ആധുനിക സൗകര്യത്തോടുകൂടി ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. വൈഫെ സൗകര്യം, സോളാര്‍ സിസ്റ്റം, റൂഫീങ്ങ് ലെറ്റുകള്‍, മ്യൂസിക്ക് സിസ്റ്റം, നീരിക്ഷണ ക്യാമറ, മൊബൈല്‍ ചാര്‍ജ്ജിങ് പോര്‍ട്ടുകള്‍ തുടങ്ങി ബുക്ക് ഷെല്‍ഫ് വരെ സജ്ജമാക്കിയിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ആരാധനാലയങ്ങളും പുരാതന Read More…
തിരുവമ്പാടി വേല: വെടിക്കെട്ടിന് അനുമതി
തൃശ്ശൂർ: തിരുവമ്പാടി വേലയോടനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന് പുലർച്ചെ 12.45 മുതൽ 1.15 വരെയുള്ള സമയത്ത് പരമാവധി ആയിരം കിലോഗ്രാം, നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ചതും നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ (PESO) അംഗീകൃത നിർമ്മിത പടക്കങ്ങൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് തിരുവമ്പാടി ദേവസ്വം Read More…
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി കണ്ടെത്തും: മന്ത്രി കെ കൃഷ്ണന്‍കുട്ടി
തൃശ്ശൂർ: സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2040 ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള തീവ്രശ്രമം നടക്കുകയാണ്. സർക്കാർ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് ബജറ്റിൽ 200 കോടിയും വകയിരുത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് പുറമേ, Read More…
അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു
തൃശ്ശൂർ: ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അതിദാരിദ്രരുടെ കണക്കെടുത്ത് ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര്യനിർമാർജനം സാധ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു. വരവൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കായി ഭവന പുനരുദ്ധാരണ പദ്ധതി, മരുന്ന്, ആവശ്യ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ്, പെൻഷൻ എന്നിവ ഗ്രാമപഞ്ചായത്തിന്റെ Read More…
നിയമവും ചട്ടവും സാധാരണക്കാർക്ക് വേണ്ടി: മന്ത്രി കെ രാജൻ
തൃശ്ശൂർ: നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക് അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാർശ്വവൽകൃത വിഭാഗത്തെ സർക്കാർ എക്കാലവും ചേർത്ത് പിടിക്കും. പട്ടയ അസംബ്ലികൾ ചേർന്ന് മണ്ഡലത്തിലെ എല്ലാ ഗുണഭോക്താക്കൾക്കും രേഖ ഉറപ്പാക്കി വരികയാണ്. എല്ലാ അതിദരിദ്രർക്കും ഭൂമി നൽകിയ ആദ്യ ജില്ലയായി ഇടുക്കി മാറിയെന്നും മറ്റു ജില്ലകളും അതിവേഗം Read More…
ആശ്വാസ് വാടക വീട് സമർപ്പിച്ചു; സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ
സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുടങ്ങുന്നത് തൃശ്ശൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് മെഡിക്കൽ കോളേജിന് Read More…
ജനുവരി 22 ശ്രീരാമ ചന്ദ്രപ്രഭു ദിനമായി ആചരിക്കും: ഹനുമാൻ സേന ഭാരത്.
കോഴിക്കോട്: ഈ വരുന്ന ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രം ഭക്തന്മാർക്ക് ദർശനത്തിന് തുറന്നു കൊടുക്കുന്ന ദിവസം ശ്രീരാമ ചന്ദ്ര പ്രഭു ദിനമായി ആചരിക്കുമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു. സേനയുടെ സംസ്ഥാന നേതൃത്വ സംഗമം കോഴിക്കോട് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പി സുരേന്ദ്രൻ ചേളാരി അധ്യക്ഷത വഹിച്ചു,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിനോദ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി യുണൈറ്റഡ് ഇന്ത്യ പാർട്ടി സംസ്ഥാന Read More…
ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിന് പിന്നിൽ ടി.എൻ പ്രതാപൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ വന്നവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പേരിൽ തനിക്കും ബിജെപി പ്രവർത്തകർക്കും എതിരെ കള്ളക്കേസ് എടുപ്പിച്ചതിന് പിന്നിൽ ടി.എൻ പ്രതാപനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. ടൗൺ ഈസ്റ്റ് സി.ഐ അലവിയെ സ്വാധീനിച്ചാണ് പ്രതാപൻ കേസ് എടുപ്പിച്ചത്. വിഷയത്തിൽ പ്രതികരണം നടത്തിയ തനിക്കും സംഭവസ്ഥലത്തേ ഇല്ലാതിരുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരിയ്ക്കും എതിരെ വരെ മർദ്ദനക്കുറ്റം ആരോപിച്ച് കേസ് എടുത്തു. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം Read More…