Kerala

ലോക്സഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ ശനിയാഴ്ച്ച തന്നെ അപ്‌ലോഡ് ചെയ്യണം 

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യേണ്ട ഓർഡർ സോഫ്റ്റ് വെയറിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തതും ജീവനക്കാരുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യാത്തതുമായ എല്ലാ കേരള സർക്കാർ, കേന്ദ്ര സർക്കാർ ഓഫീസുകളുടേയും, സ്ഥാപനങ്ങളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, പൊതു മേഖലാ ബാങ്കുകളുടേയും ഇൻഷുറൻസ് കമ്പനികളുടേയും മേധാവിമാർ ആയത് ശനിയാഴ്ച്ച ( മാർച്ച് 23) തന്നെ നിർബന്ധമായും അപ് ലോഡ് ചെയ്ത് പ്രിൻ്റ് കോർപ്പറേഷൻ ഓഫീസിൽ എത്തിക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്‌ച ഗൗരവപൂർവ്വം വീക്ഷിക്കുന്നതായിരിക്കുമെന്ന് കൊച്ചി മുനിസിപ്പൽ കോർപറേഷ൯ അഡിഷണൽ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *