സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരുന്നു. ഇന്ന് വടക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. എന്നാല്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍പ്പെടും.
കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന ഒറഞ്ച്, റെഡ് അലെര്‍ട്ടുകള്‍ പിന്‍വലിച്ചു. നാളെയും മഴ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.





