Kerala News

കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി; കോടഞ്ചേരിയില്‍ മാംസ വില്‍പന സ്ഥാപനങ്ങള്‍ അടച്ചിടും

കോഴിക്കോട്: കോടഞ്ചേരിയില്‍ സ്വകാര്യ പന്നി ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം ആഫ്രിക്കന്‍ പന്നിപ്പനിയെന്ന് സ്ഥിരീകരണം. കോടഞ്ചേരിയില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7 മുണ്ടൂരില്‍ ആണ് രോഗബാധ കണ്ടെത്തിയത്. ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ നടത്തിയ പന്നികളുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. രോഗ ബാധയുടെ പശ്ചാത്തത്തില്‍ കോടഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മുന്‍കരുതല്‍ കര്‍ശനമാക്കി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ Read More…