ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. വ്യോമയാന മന്ത്രാലത്തില്‍ രണ്ട് കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നിവയ്ക്കാണ് പുതുതായി എന്‍ഒസി ലഭിച്ചത്. ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശംഖ് എക്‌സ് പ്രസ് എന്നിവക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു. അടുത്തവര്‍ഷം മൂന്ന് കമ്പനികളും പ്രവര്‍ത്തനം ആരംഭിക്കും. കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയില്‍ കുത്തക Read More…


