മെൽബൺ: ഓസ്ട്രേലിയ സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധവും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തവും (Comprehensive Strategic Partnership) കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. കൂടിക്കാഴ്ചയിൽ ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കുന്നതിന് ഓസ്ട്രേലിയയിൽ നിലനിൽക്കുന്ന ശക്തമായ ഉഭയകക്ഷി രാഷ്ട്രീയ പിന്തുണയാണ് ഈ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹമാധ്യമമായ Read More…


