India International News Politics

ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി

ഓക്‌ലൻഡ്: ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നടന്ന ‘കിയ ഓറ മോദി’ പരിപാടിയിൽ 10,000-ത്തിലധികം ഇന്ത്യൻ വംശജരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സമൂഹം ന്യൂസിലൻഡിൻ്റെ വികസനത്തിനും ബഹുസാംസ്കാരിക സമൂഹത്തിനും നൽകുന്ന സംഭാവനകളെ കുറിച്ച് മോദി പറഞ്ഞു. ഇന്ത്യ–ന്യൂസിലൻഡ് സൗഹൃദത്തിൻ്റെയും കായിക-സാമ്പത്തിക സഹകരണത്തിൻ്റെയും ആഘോഷമാണ് ഈ സംഗമമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ സമൂഹം പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.