തിരുവനന്തപുരം: പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോള്‍ പാല്‍വില കൂട്ടാന്‍ പറ്റില്ല. മില്‍മ ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചാല്‍ പരിഗണിക്കുമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി അറിയിച്ചു. പാല്‍വില കുറച്ച് വര്‍ധിപ്പിക്കുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാല്‍ കൂടുതല്‍ പാടില്ല. ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം എത്രരൂപയാണ് വര്‍ധിപ്പിക്കുക എന്നത് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയോടെയാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുക. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ Read More…
Tag: j chinchu rani
മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണത്തിന് ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യം – മന്ത്രി ജെ.ചിഞ്ചുറാണി
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ അപ്രതീക്ഷിതമായി നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതിൽ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണ തയ്യാറെടുപ്പും എന്ന വിഷയത്തിൽ തിരുവനന്തപുരം സമേതിയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2005ലെ ദുരന്തനിവാരണ നിയമവും കേന്ദ്രസർക്കാരിന്റെ നിയമങ്ങളും അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കി സജ്ജമാകേണ്ടത് നിയമപരമായ Read More…
ഉഷ്ണതരംഗം: ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കും- മന്ത്രി ജെ. ചിഞ്ചു റാണി
ഉഷ്ണതരംഗം മൂലം ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യാൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർദേശം നൽകി. സംസ്ഥാനം ഒട്ടാകെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിലെ ഓൺലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസർമാരും മിൽമയുടെ മൂന്നു മേഖലകളിലെയും ചെയർമാന്മാരും യോഗത്തിൽ പങ്കെടുക്കുകയും വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിയ്ക്കുകയും ചെയ്തു. ഉഷ്ണതരംഗം മൂലം വിവിധ Read More…
പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകന് കൈത്താങ്ങ് : പശുക്കളുടെ വിതരണോദ്ഘാടനം നിർവഹിച്ച് മന്ത്രി ജെ. ചിഞ്ചുറാണി
തൻ്റെ ജീവിതോപാധിയായ അഞ്ച് പശുക്കളെ നഷ്ട്ടപ്പെട്ട രവിയെന്ന ക്ഷീരകർഷകന് കൈത്താങ്ങായി കേരളസർക്കാർ. ബ്ലൂമിയ എന്ന വേനൽ പുല്ല് അമിതമായി ഭക്ഷിച്ചതിനെ തുടർന്ന് തൻ്റെ ജീവിതോപാധിയായ 11 പശുക്കളിൽ അഞ്ചെണ്ണത്തിനെ നഷ്ടപ്പെട്ട രവിക്ക് പകരം രണ്ട് പശുക്കളെ നൽകിയാണ് സംസ്ഥാന സർക്കാർ കൈത്താങ്ങായത്. കേരള ഫീഡ്സ് ലിമിറ്റഡിന്റെ ഡൊണേറ്റ് എ കൗ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് പശുക്കളെ സംസ്ഥാന സർക്കാർ രവിക്ക് നൽകിയത്. ‘മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പശുക്കളെ കൈമാറി. പ്രതിസന്ധിഘട്ടത്തിൽ Read More…
ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി- മന്ത്രി ജെ ചിഞ്ചുറാണി
ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. കടുത്ത വെയിലും അസുഖവും മൂലം നിരവധി പശുക്കളാണ് മരണപ്പെട്ടത്. ഒരു പശുവിന് 37,500 രൂപ വരെ സഹായം നല്‍കി. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 22 കോടി രൂപ വകയിരുത്തി. പഞ്ചായത്ത് കേന്ദ്രീകരിച്ച് ‘ക്ഷീരഗ്രാമം’ പദ്ധതി Read More…
കേന്ദ്ര സംഘം പക്ഷിപ്പനി ബാധിത മേഖല സന്ദർശിക്കും: ജെ. ചിഞ്ചുറാണി
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് കേന്ദ്ര സെക്രട്ടറി അൽക്ക ഉപാദ്ധ്യായയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം മരടിൽ സ്ഥിതി ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഭക്ഷ്യ കാർഷിക ഉത്പന്നങ്ങളുടെ പരിശോധന നടത്തുന്ന SLMAP (State Laboratory For Marine Agricultural Products) ലാബിനെ ഉന്നത നിലവാരത്തിൽ എത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ടും കേരളത്തിലെ പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ കേന്ദ്രസർക്കാർ ആക്ഷൻ പ്ലാൻ അനുസരിച്ച് വകുപ്പ് കൈകൊണ്ടിട്ടുള്ള നടപടികൾ Read More…
ചിട്ടയായ പേവിഷ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ കേരളം പേവിഷ മുക്തമാക്കും : മന്ത്രി ജെ ചിഞ്ചുറാണി
സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ്പു യജ്ഞത്തിന്റെ ഭാഗമായ പേവിഷ ബോധവൽക്കരണ പ്രചാരണ വാഹനം സെക്രട്ടേറിയേറ്റിനു സമീപം മൃഗസംരംക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു. 2030 ഓടു കൂടി കേരള സംസ്ഥാനത്തെ പേവിഷ ബാധ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു. 2022 ൽ സംസ്ഥാനത്തു ആരംഭിച്ച മാസ് ഡോഗ് വാക്‌സിനേഷൻ പദ്ധിയിലെ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മിഷൻ റാബീസ് എന്ന സംഘടനയുമായി മൃഗസംരക്ഷണ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു പ്രവർത്തിച്ചു വരികയാണെന്നും Read More…






