Kerala News

കേരള സവാരിയുടെ മുഖമായി സഞ്ജു സാംസൺ; ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സേവനമായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ നിയമിതനായി. പൊതുഗതാഗത രംഗത്ത് കേരളം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുന്നതിൽ, സർക്കാർ തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മാതൃകാ സംരംഭത്തിന് സഞ്ജു സാംസൺ നിർണായക പിന്തുണ നൽകും. യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരി, സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായി പ്രവർത്തിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. Read More…