India Kerala News Politics

ഭരണഘടനയുടെ പുതുക്കിയ പതിപ്പുകൾ 22 ഔദ്യോഗിക ഭാഷകളിലും പുറത്തിറക്കി ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ പതിപ്പുകൾ രാജ്യത്തെ 22 പട്ടികഭാഷകളിലും പുറത്തിറക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഇന്ത്യയുടെ ജനാധിപത്യ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഈ നടപടിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ പട്ടികഭാഷകളിലും ഭരണഘടന ലഭ്യമാക്കുന്നത് രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെയും ജനാധിപത്യപരമായ ഉൾക്കൊള്ളലിനെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭാഷയിൽ ഭരണഘടന ലഭ്യമാകുന്നത് പൗരന്മാർക്ക് ഭരണസംവിധാനവുമായി കൂടുതൽ അടുക്കാനും ഭരണഘടനാപരമായ അവകാശങ്ങൾ, കടമകൾ, മൂല്യങ്ങൾ എന്നിവ നന്നായി മനസ്സിലാക്കാനും Read More…

India News Technology

ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്‌ലേറ്റ് ചെയ്യേണ്ടതെന്ന് എന്ന് സെലക്ട് ചെയ്താല്‍ മാത്രം മതി. ഫീച്ചര്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദിഷ്ട ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഫീച്ചര്‍ വരുന്നതോടെ വിവര്‍ത്തനങ്ങള്‍ക്ക് മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. ഫീച്ചര്‍ Read More…