Business Economy Kerala News

എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പ് തടയൽ; പരിശോധന കർശനമാക്കി

തിരുവനന്തപുരം: രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽ.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെൻ്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടെയുള്ള 600ൽ അധികം എൽ.പി.ജി സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതുസംബന്ധിച്ച വിശദമായ പരിശോധനയും കണക്കെടുപ്പ് നടപടികളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. Read More…