Agriculture Economy Health India News Politics

മഹാരാഷ്ട്രയിലെ വരൾച്ച സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം

മുംബൈ: മഹാരാഷ്ട്രയിലെ വരൾച്ചാ സ്ഥിതി വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന കൃഷിമന്ത്രി ദത്താത്രേയ ഭർണെ അറിയിച്ചു. സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണം വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് സംഘം വരൾച്ചബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികളുടെ തീവ്രത വിലയിരുത്തും. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ സംബന്ധിച്ച ശുപാർശകളും സംഘം സമർപ്പിക്കും. വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും. സംസ്ഥാനത്തിന്റെ ഏകദേശം 80 ശതമാനം പ്രദേശവും വരൾച്ചയുടെ പിടിയിലാണെന്നും കൃഷിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Read More…

Business Economy India News Politics

ഗുജറാത്തിലും മഹാരാഷ്ട്രയിലും ₹35,000 കോടിയിലേറെ വികസന പദ്ധതികൾ; പ്രധാനമന്ത്രി മോദിയുടെ സന്ദർശനം നാളെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 8ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും സന്ദർശനം നടത്തും. വഡോദരയിൽ ₹35,000 കോടിയിലേറെ മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, രാജ്യത്തിന് സമർപ്പിക്കൽ, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിയോടെ വഡോദരയിലെത്തുന്ന മോദി വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറിന്റെ (WDFC) 326 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പ്രധാന ഭാഗങ്ങൾ രാജ്യത്തിന് സമർപ്പിക്കും. ₹20,700 കോടിയിലേറെ ചെലവിൽ വികസിപ്പിച്ച ന്യൂ സനന്ദ് (നോർത്ത്)-ന്യൂ മകർപുര, ന്യൂ ഉംബർഗാവ്-ന്യൂ സഫാലെ, ന്യൂ സഫാലെ-ന്യൂ Read More…

India News

ഒരു ഐ ഫോണിൽ പൊലിഞ്ഞ് മൂന്ന് ജീവിതങ്ങൾ..

ഐഫോൺ വാങ്ങി കൊടുത്തില്ല; മഹാരാഷ്ട്രയിൽ 18കാരനും മാതാപിതാക്കളും മലമുകളിൽ നിന്ന് വീണ് മരിച്ചു ഛത്രപതി സംഭാജിനഗർ: മൊബൈൽ ഫോൺ വാങ്ങുന്നതിനെച്ചൊല്ലി ഉണ്ടായ കുടുംബവഴക്ക് മഹാരാഷ്ട്രയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കി. ഛത്രപതി സംഭാജിനഗർ ജില്ലയിലെ തിസ്ഗാവിന് സമീപം ഖവ്ദ മലയിൽ നിന്ന് വീണാണ് 18കാരനും മാതാപിതാക്കളും മരിച്ചത്. വിലകൂടിയ മൊബൈൽ ഫോൺ വാങ്ങണമെന്ന ആവശ്യത്തെച്ചൊല്ലി മാതാപിതാക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് യുവാവ് മലമുകളിലേക്ക് പോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഐഫോൺ വാങ്ങിയതിന് പിന്നാലെ അതിൻ്റെ തവണ അടയ്ക്കുന്നതിനായി മാതാപിതാക്കളോട് പണം Read More…