Kerala News

എംജി സർവകലാശാലയ്ക്ക് ടൈംസ് ഏഷ്യ റാങ്കിങ്ങില്‍ ഇന്ത്യയില്‍ നാലാം സ്ഥാനം

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാല (എംജി സര്‍വകലാശാല) ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയിലെ നാലാം സ്ഥാനത്തെത്തി. രാജ്യത്തെ മുന്‍നിര 25 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം നേടിയത് കേരളത്തില്‍ നിന്നുള്ള ഏക സര്‍വകലാശാലയായി എംജി സർവകലാശാല തന്നെ. 2025ലെ ഏഷ്യ റാങ്കിങ്ങില്‍ എംജി സര്‍വകലാശാലയ്ക്ക് 140-ാം സ്ഥാനമാണ് ലഭിച്ചത്. ഏഷ്യയിലെ 35 രാജ്യങ്ങളില്‍ നിന്നായി 353 സര്‍വകലാശാലകളാണ് റാങ്കിംഗിനായി പരിഗണിച്ചത്. ഗവേഷണം, അധ്യയനം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു റാങ്ക് നിശ്ചയിച്ചത്. Read More…

Kerala News

എംജി സർവകലാശാലയിൽ എസ്എഫ്‌ഐക്ക് വമ്പൻ വിജയം! മഹാരാജാസ് കോളജിൽ എതിരില്ലാതെ വിജയിച്ചു!

കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഉൾപ്പെടെ നിരവധി കോളേജുകളിൽ എസ്എഫ്‌ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കളമശേരി സെയ്ന്റ്‌ പോള്‍സ് കോളജ് പോലുള്ള കോളേജുകളിൽ എസ്എഫ്‌ഐ കെഎസ്യുവിൽ നിന്ന് സീറ്റുകൾ തിരിച്ചുപിടിച്ചു. പെരുമ്പാവൂർ ജയ് ഭാരത് കോളജ്, മാന്നാനം കുര്യാക്കോസ് കോളേജ്, പൂത്തോട്ട ശ്രീനാരാണ ലോ കോളജ് തുടങ്ങി നിരവധി കോളേജുകളിലും എസ്എഫ്‌ഐക്ക് വൻ വിജയം. ജില്ലയിൽ 12 ക്യാമ്പസുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ Read More…