കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഉൾപ്പെടെ നിരവധി കോളേജുകളിൽ എസ്എഫ്‌ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കളമശേരി സെയ്ന്റ് പോള്‍സ് കോളജ് പോലുള്ള കോളേജുകളിൽ എസ്എഫ്‌ഐ കെഎസ്യുവിൽ നിന്ന് സീറ്റുകൾ തിരിച്ചുപിടിച്ചു.
പെരുമ്പാവൂർ ജയ് ഭാരത് കോളജ്, മാന്നാനം കുര്യാക്കോസ് കോളേജ്, പൂത്തോട്ട ശ്രീനാരാണ ലോ കോളജ് തുടങ്ങി നിരവധി കോളേജുകളിലും എസ്എഫ്‌ഐക്ക് വൻ വിജയം. ജില്ലയിൽ 12 ക്യാമ്പസുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിലും എസ്എഫ്‌ഐ വൻ വിജയം നേടിയിരുന്നു. ഈ വിജയത്തോടെ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എസ്എഫ്‌ഐക്ക് വീണ്ടും ശക്തമായ സ്ഥാനം ഉറപ്പിക്കപ്പെട്ടു.




