തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സംഘര്‍ഷങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. കോളജ് യൂണിറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ സംഘടനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തിയാണ് അഡ്‌ഹോക് കമ്മിറ്റി. നിരന്തര സംഘര്‍ഷങ്ങളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജിനെതിരെ Read More…
Tag: sfi
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരെ എസ്എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ; ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ (വ്യാഴാഴ്ച) പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവര്‍ത്തകരെ പൊലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നതെന്ന് വിദ്യാര്‍ഥി സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസം കേരള, എംജി, കാലിക്കറ്റ്, Read More…
കേരള സര്‍വകലാശാലകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
തിരുവനന്തപുരം: കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില് എസ്എഫ്ഐ മികച്ച വിജയം സ്വന്തമാക്കി. 74 കോളജുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് ,മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ് തുടങ്ങി നിരവധി കോളജുകളില് എസ്എഫ്ഐ വിജയിച്ചു. 41 കോളജുകളില് എതിരില്ലാതെ എസ്എഫ്ഐക്ക് യൂണിയന്‍ പിടിച്ചു, കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ സര്‍വകലാശാല കോളജുകളിലും എസ്എഫ്ഐ മികച്ച നേട്ടം കൈവരിച്ചു. മുമ്പ് നടന്ന എംജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ Read More…
എംജി സർവകലാശാലയിൽ എസ്എഫ്‌ഐക്ക് വമ്പൻ വിജയം! മഹാരാജാസ് കോളജിൽ എതിരില്ലാതെ വിജയിച്ചു!
കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഉൾപ്പെടെ നിരവധി കോളേജുകളിൽ എസ്എഫ്‌ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കളമശേരി സെയ്ന്റ് പോള്‍സ് കോളജ് പോലുള്ള കോളേജുകളിൽ എസ്എഫ്‌ഐ കെഎസ്യുവിൽ നിന്ന് സീറ്റുകൾ തിരിച്ചുപിടിച്ചു. പെരുമ്പാവൂർ ജയ് ഭാരത് കോളജ്, മാന്നാനം കുര്യാക്കോസ് കോളേജ്, പൂത്തോട്ട ശ്രീനാരാണ ലോ കോളജ് തുടങ്ങി നിരവധി കോളേജുകളിലും എസ്എഫ്‌ഐക്ക് വൻ വിജയം. ജില്ലയിൽ 12 ക്യാമ്പസുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ Read More…



