കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസന്വേഷണം ആട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരിധിയിലാക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളാണ് ഇപ്പോഴത്തെ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിണറായി ഭരണത്തിന്റെ കീഴിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Related Articles
ഈ പുതുവർഷം കേരളത്തിൻറെ വികസനത്തിന്റെ നവ വർഷമാണ്.പാർലമെൻറി കേരളത്തിൽ നിന്നുള്ള എൻഡിഎ പ്രതിനിധികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി.
മോഡി ഗ്യാരണ്ടി ഏറ്റവും ഗുണഭോക്താക്കളെ സൃഷ്ടിച്ചത് കേരളത്തിലാണെന്ന് പ്രധാനമന്ത്രി,ബിജെപിയുടെ പ്രകടനപത്രിക അടുത്ത ദിവസമാണ് പ്രസിദ്ധീകരിച്ചത് അത് രാഷ്ട്രത്തിൻറെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. ആയുഷ്മാൻ ഭാരത് പദ്ധതി ആയാലും മോഡിയുടെ ഗ്യാരണ്ടി നടപ്പാലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . മൂന്നു കോടി പുതുഭവങ്ങൾ രാജ്യത്തുള്ള നീളം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി. ബിജെപി പ്രകടനപത്രിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ജനൗഷധി പദ്ധതിയിലൂടെ എൺപത് ശർമാനത്തിൻ്റെ കിഴിവ് നൽകുമെന്നും, യുവാക്കൾക്ക് 20 ലക്ഷത്തിന്റെ വായ്പ സഹായം നൽകുമെന്നും ‘അദ്ദേഹം എടുത്തു പറഞ്ഞു. പ്രകൃതി സുന്ദരവും Read More…
മുകേഷിനെതിരെ പരാതി നല്കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കാസര്‍ഗോഡ്: നടന് മുകേഷിനെതിരെ ലൈംഗികാരോപണവുമായി പരാതി നല്കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപൂര്‍ണ്ണമായ ജാമ്യാപേക്ഷയില്‍ കേസിന്റെ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷനും അപൂര്‍ണ്ണമായ അപേക്ഷയെതിരെ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു നടപടി. ഇതേ സമയം, നടന് ഇടവേള ബാബുവിനെതിരെ ബലാത്സംഗക്കേസില്‍ വീണ്ടും ചോദ്യം ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് . നേരത്തെ ഇടവേള ബാബുവിന് Read More…
കേരളത്തില്‍ മാറ്റമുണ്ടാവാന്‍ ബിജെപി എംഎല്‍എ വേണം; വനതി ശ്രീനിവാസൻ
പാലക്കാട്: കേരളത്തില്‍ മാറ്റം വരണമെങ്കില്‍ ബിജെപി എംഎല്‍എ വരേണ്ടത് അനിവാര്യമാണെന്ന് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂര്‍ എംഎല്‍എയുമായ വാനതി ശ്രീനിവാസന്.സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുനെല്ലായി പാളയം, 19-ാം വാര്‍ഡ് സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കോയമ്പത്തൂരിനോട് അടുത്ത് കിടക്കുന്ന ജില്ലയാണ് പാലക്കാട്. കോയമ്പത്തൂര്‍ ഇന്ന് അതിവേഗം വളരുന്ന ജില്ലയാണ്. ഈ വളര്‍ച്ച കേരളത്തിലും സാധ്യമാക്കാനാവും.കേരളത്തില്‍ സാധ്യതകള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത് സാധ്യമാകാതെ വരുന്നത്. വെള്ളം, സാഹചര്യം, സാധ്യതകള്‍ എന്നിവ ഉണ്ടായിട്ടും പാലക്കാടിന് വേണ്ടത്ര Read More…