Health Kerala News

ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്ക് ശാരീരിക പരിമിതികള്‍ മറികടക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള സാമൂഹിക സുരക്ഷാ ഉപകരണ വിതരണ പരിപാടിയില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടുപയോഗിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ അലിംകോയുടെ എ.ഡി.ഐ.പി പദ്ധതിയിലൂടെയാണ് ജില്ലയില്‍ 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. തീവ്ര ശാരീരിക പരിമിതിയുള്ള 13 Read More…