തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടികള്‍ ട്രാക്കിലേക്ക്. സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള കരാര്‍ കരാര്‍ ക്ഷണിച്ചു. 7.56 കോടി രൂപയാണ് അടങ്കല്‍ തുകയ്ക്കാണ് റെയില്‍വേ ഗതിശക്തി വിഭാഗം കരാര്‍ ക്ഷണിച്ചത്. ഫെബ്രുവരി 5 വരെയാണ് കരാറിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. സിയാലിന്റെ സോളാര്‍ പാടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്താണ് റെയില്‍വെ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് ചേര്‍ന്ന് റെയില്‍വെ ട്രാക്ക് കടന്നു പോകുന്ന ഏറ്റവും അടുത്ത പ്രദേശമാണിത്. കിഴക്കുവശത്ത് സ്റ്റേഷന്‍ മന്ദിരവും, ഇരു ഭാഗത്തും Read More…
Tag: nedumbassery
നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍ ട്രാക്കിലേക്ക്, സ്ഥലപരിശോധന ഒക്ടോബറില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ എന്ന കേരളത്തിന്റെ സ്വപ്‌നം ട്രാക്കിലേക്ക്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ പരിശോധന ഒക്ടോബറില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചാലക്കുടി എംപി ബെന്നി ബെഹന്നാന് നല്‍കിയ മറുപടിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയം റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബെന്നി ബെഹന്നാന്‍ അറിയിച്ചു. നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്റെ ഡിസൈനില്‍ അന്തിമ തീരുമാനം ഉണ്ടാകും മുന്‍പ് സ്ഥല പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കണം. Read More…


