ഭാരതീയ ആത്മീയതയുടെയും സനാതന ധർമ്മത്തിന്റെയും ഏറ്റവും വലിയ സംഗമവേദിയാണ് കുംഭമേള. ഗംഗ, യമുന, സരസ്വതി സംഗമസ്ഥാനങ്ങളിലും ക്ഷിപ്ര, ഗോദാവരി തീരങ്ങളിലും നടക്കുന്ന ഈ മഹാമേളയുടെ ദക്ഷിണ ഭാരതത്തിലെ തനിമയും ഭാവവുമാണ് തിരുനാവായയിലെ മാമാങ്ക ഭൂമി വഹിക്കുന്നത്. ചരിത്രവും ഐതിഹ്യവും ആത്മീയതയും ഇഴചേർന്നു നിൽക്കുന്ന ഭാരതീയ സംസ്കാരത്തിൽ തിരുനാവായയിലെ നിളാനദിക്കരയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്.കുംഭമേളയുടെ ചരിത്രപരമായ പശ്ചാത്തലം നോക്കുമ്പോൾ, അത് കേവലം ഒരു ആചാരം മാത്രമല്ല; മറിച്ച്, കോടിക്കണക്കിന് വിശ്വാസികൾ തങ്ങളുടെ ആത്മീയ ശുദ്ധീകരണത്തിനായി ഒത്തുചേരുന്ന വിശുദ്ധ സംഗമമാണ്.അമൃതകുംഭത്തിനായി നടന്ന Read More…


