സിനിമാ രംഗത്തെ സ്ത്രീകളുടെ പരാതികൾ പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. മേഖലയിലെ വനിതകൾ തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്.
ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിക്കുക.
പ്രസ്തുത സ്‌പെഷ്യല്‍ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ജി. സ്പര്‍ജന്‍കുമാര്‍ – ഐജിപി, എസ്. അജീത ബീഗം – ഡിഐജി, മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് HQ, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്, ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍, കേരള പോലീസ് അക്കാദമി, അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍, എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.