കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളെ പോലെതന്നെ മൂന്നാം പതിപ്പും ഉള്ളടക്ക മേന്മയിലും സംഘാടനത്തിലും ഏറെ മികച്ചതായിരുന്നുവെന്നാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. നമ്മുടെ പുസ്തകോത്സവത്തെ മാതൃകയാക്കി കർണാടക പുസ്തകോത്സവം സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി കർണാടക സ്പീക്കർ യു. ടി. ഖാദർ ഫരീദ് അറിയിച്ചത് അഭിമാനകരമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി ഏഴു വേദികളിലായി നടന്ന പാനൽ ചർച്ചകൾ, ഡയലോഗ്‌സ്, ടോക്ക്‌സ്, മീറ്റ് ദി ഓതർ എന്നിങ്ങനെ എഴുപതോളം വിവിധ സെഷനുകളിൽ ദേശീയ Read More…
Tag: niyamasabha pusthakolsavam
നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി 7ന്
പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും. ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 20, 21, 22 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള Read More…
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് നാളെ (ജനുവരി 7) തിരിതെളിയും
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ (ജനുവരി 7) തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. Read More…
നിയമസഭാ പുസ്തകോത്സവത്തിൽ കൈകോർക്കാൻ കുടുംബശ്രീയും
പുസ്തക കലവറ പരിചയപ്പെടുന്നതിനും ഭക്ഷ്യ കലവറ ഒരുക്കുന്നതിനുമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി കുടുംബശ്രീ പ്രവർത്തകർ കൈകോർക്കുന്നു. തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ പ്രവർത്തകരാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ പങ്കുചേരുക. സാധാരണക്കാരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവർഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദർശിക്കാനും അവസരമൊരുങ്ങും. ഭക്ഷ്യ നിർമാണ വിതരണ രംഗത്തുള്ള വനിതാ സംരംഭക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ സ്റ്റേറ്റ് Read More…





