Kerala News

വ്യാജ പരിവാഹന്‍ സൈറ്റ് വഴി തട്ടിപ്പ്: റിട്ട. ഉദ്യോഗസ്ഥന് 98,500 രൂപ നഷ്ടം

കൊച്ചി: ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ 1000 രൂപ പിഴ അടയ്ക്കണമെന്ന് വാട്‌സ്ആപ് സന്ദേശം അയച്ച്, വ്യാജ പരിവാഹന്‍ സൈറ്റ് വഴി വന്‍തുക തട്ടിയെടുക്കുന്ന സംഘത്തിനെതിരെ 20 പേര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പട്ടികജാതി റിട്ട. ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയ പ്രസിഡന്റുമായ എന്‍എച്ച് അന്‍വറിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് — 98,500 രൂപ. അന്‍വറിന്റെ കാര്‍ ഗതാഗത നിയമലംഘനം ചെയ്തതായി പറയുന്ന സന്ദേശം രാത്രി 12 മണിക്ക് വാട്‌സ്ആപ്പില്‍ ലഭിച്ചു. Read More…

Kerala News

മനുഷ്യക്കടത്തിലെ പ്രതിയെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍നിന്ന് 8.80 ലക്ഷം തട്ടി

കോഴിക്കോട്: മനുഷ്യക്കടത്ത് കേസിലെ പ്രതിയെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍നിന്ന് തട്ടിപ്പ് സംഘം 8.80 ലക്ഷം രൂപ തട്ടിയെടുത്തു. എലത്തൂര്‍ സ്വദേശി ചാക്കുണ്ണി നമ്പ്യാറാണ് തട്ടിപ്പിന് ഇരയായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിട്ട് വ്യാജമായി വിളിച്ചാണ് സംഘം പണം തട്ടിയത്. മുംബൈ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒരു ഫോണ്‍ സന്ദേശം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരില്‍ അയച്ച സന്ദേശത്തില്‍ കേസ് ഒഴിവാക്കാന്‍ ബാങ്ക് രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ബാങ്ക് വിവരങ്ങള്‍ കൈമാറിയതോടെ Read More…