പാലക്കാട്: പാലക്കാട് കല്ലടിക്കോട് ദേശീയപാതയിൽ ലോറി ഇടിച്ച് നാല് വിദ്യാർത്ഥികൾ മരിച്ച ദാരുണ സംഭവത്തിൽ, അശാസ്ത്രീയ റോഡ് നിർമാണം ഉന്നയിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ശക്തമായ വിമർശനം നടത്തി. ദേശീയപാതയുടെ ഡിസൈൻ പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി കോണ്ട്രാക്ടർമാർ ചെയ്യുന്നുവെന്നും ഇത് അപകടങ്ങൾക്കും മരണക്കളിക്കുമുള്ള കാരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റോഡ് നിർമ്മിക്കേണ്ട സ്ഥലത്ത് നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കാതെ റോഡ് ഡിസൈൻ ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.അപകട സാധ്യതയുള്ള ബ്ലൈൻഡ് സ്‌പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് നൽകാൻ നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.ലോകബാങ്കിന്റെ റോഡുകള്‍ പോലെ, പ്രാദേശിക എന്‍ജിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഈ വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയതായും ഗണേഷ് കുമാർ അറിയിച്ചു.