Business Kerala News

പവന്‍ വില ലക്ഷത്തിന് അടുത്ത്, ഇന്ന് കൂടിയത് 600 രൂപ, പുതിയ റെക്കോര്‍ഡ്

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. 600 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് ആയ 98,800 രൂപയായി. ഒരു ഗ്രാമിന് ഗാമിന് 75 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 12,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപയും ഉയര്‍ന്നും. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,215 രൂപയായി.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതിന് ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചു. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 26 ഡോളറാണ് സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,326 ഡോളറായി.

ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ എന്ന നിലയേക്ക് എപ്പോള്‍ എത്തും എന്നത് മാത്രമാണ് ഇപ്പോള്‍ സംസ്ഥാനം കാത്തിരിക്കുന്നത്. പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 200 രൂപയാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *