ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഫിലിപ്പീൻസ്, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ മുസ്തഫയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, കൃഷി, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി. ഇന്ത്യ-നൈജീരിയ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനും ആഗോള ദക്ഷിണമേഖലയുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാനും ഇരു നേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായുള്ള Read More…