Kerala News

‘ഉറക്കം വന്നാൽ ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കരുത്’: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: റോഡ് അപകടങ്ങളിൽ പ്രധാന കാരണം ഉറക്കം എന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ, ലക്ഷ്യം എത്ര അടുത്താലും വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ റിസ്ക് എടുക്കരുത് എന്നാണ് മുന്നറിയിപ്പ്. സുരക്ഷിതമായി വാഹനം പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങി, അതിനുശേഷം യാത്ര തുടരുക എന്നതാണ് സുരക്ഷിത മാർഗം. വ്യക്തിയുടെ ബയോളജിക്കൽ ക്ലോക്കിന്റെ സ്വാഭാവിക പ്രവർത്തനം കാരണം, ഉറങ്ങേണ്ട സമയത്ത് മനസ്സും ശരീരവും അവശതയിലാകുമെന്നു മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ Read More…

Kerala News

അശാസ്ത്രീയ റോഡ് നിർമാണം; ഗൂഗിള്‍ മാപ്പ് നോക്കി റോഡ് ഡിസൈന്‍ ചെയ്യരുത്: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ദേശീയപാതയിൽ ലോറി ഇടിച്ച് നാല് വിദ്യാർത്ഥികൾ മരിച്ച ദാരുണ സംഭവത്തിൽ, അശാസ്ത്രീയ റോഡ് നിർമാണം ഉന്നയിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ശക്തമായ വിമർശനം നടത്തി. ദേശീയപാതയുടെ ഡിസൈൻ പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി കോണ്ട്രാക്ടർമാർ ചെയ്യുന്നുവെന്നും ഇത് അപകടങ്ങൾക്കും മരണക്കളിക്കുമുള്ള കാരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് നിർമ്മിക്കേണ്ട സ്ഥലത്ത് നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കാതെ റോഡ് ഡിസൈൻ ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.അപകട സാധ്യതയുള്ള ബ്ലൈൻഡ് സ്‌പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് നൽകാൻ Read More…

Kerala News

നാട്ടിക  ലോറി അപകടത്തിൽ കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

 നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മന്ത്രി. ഉറങ്ങിക്കിടന്നവരുടെ മേൽ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞു കേറിയുണ്ടായ അപകടം നിർഭാഗ്യകരമാണ്. നിയമലംഘനം നടത്തിയതിന് രണ്ടുപേർക്കുമെതിരെ കേസെടുക്കും. നിലവിൽ വണ്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഡ്രൈവറും ക്ലീനറും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. വാഹനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത് ബാരിക്കേഡുകൾ തകർത്താണ് അമിത വേഗത്തിലെത്തിയ ലോറി അപകടമുണ്ടാക്കിയതെന്നാണ് കമ്മീഷണറുടെ പ്രാഥമിക Read More…

Kerala News

നാട്ടികയിലെ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃശൂർ: നാട്ടികയിൽ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. കണ്ണൂർ ആലക്കോട് സ്വദേശികളായ അലക്‌സ്, ജോസ് (ഡ്രൈവര്‍) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതായി പൊലീസ് കണ്ടെത്തി. ഇയാൾക്ക് ലൈസൻസുണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു, പരിക്കേറ്റ ആറുപേരുടെ നില അതീവ ഗുരുതരമാണ്. നാട്ടിക ജെ കെ തിയേറ്ററിന് സമീപം പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഗോവിന്ദാപുരം സ്വദേശികളായ നാടോടികൾ റോഡരികിൽ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. Read More…