മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 1,956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കർഷകരുടെ Read More…
Tag: p prasad
സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്
സംസ്ഥാനത്ത് 1670 ഹെക്ടർ ഭൂമിയിൽ പഴവർഗ ക്ലസ്റ്റർ നടപ്പിലാക്കി പഴവർഗ കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന രീതിയിൽ നാടൻ പഴവർഗ ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഫ്രൂട്ട് ഹബ്ബാക്കിമാറ്റുകയാണ് ലക്ഷ്യം. പ്ലാവ്, മാവ്, പപ്പായ തുടങ്ങിയവയ്ക്കു പുറമേ കേരളത്തിലെ കാലാവസ്ഥക്കിണങ്ങിയതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ അവോക്കാഡ, റംബുട്ടാൻ ഉൾപ്പെടെയുള്ളവ തിരഞ്ഞെടുക്കും. കൂടുതൽ Read More…
പരിസ്ഥിതി ബോധമുള്ള സമൂഹമായി മാറണം: മന്ത്രി പി പ്രസാദ്
പരിസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് മെച്ചപ്പെട്ട സമൂഹമായി മാറാൻ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പ്രകൃതി പാഠം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിർവഹിക്കുയായിരുന്നു മന്ത്രി. പരിസ്ഥിതി പ്രശ്നം എന്നത് ജീവിത പ്രശ്നം തന്നെയാണ്. അത്കൊണ്ട് തന്നെ പരിസ്ഥിതി ദിനാചരണം എന്നത് ഒരു ദിവസത്തിലേക്ക് ഒതുങ്ങാതെ ശ്രദ്ധിക്കണം. മണ്ണ് രൂപപ്പെടാനുള്ള കാലയളവും പ്രകൃതിയിലെ പ്രക്രിയകളും അറിയുമ്പോൾ അതിന്റെ ഗൗരവം മനസ്സിലാകും. ഗവൺമെന്റിന്റെ തീരുമാനത്തിൽ ഒരു പുഴ സൃഷ്ടിക്കാൻ കഴിയില്ല എന്നതും Read More…
കർഷകരുമായുള്ള ആത്മബന്ധം കാർഷികസർവകലാശാലകളുടെ പ്രവർത്തനത്തിന് കരുത്തേകും: മന്ത്രി പി പ്രസാദ്
പുതിയ കാലത്തെ പ്രതിസന്ധികളെ തരണം ചെയ്യാൻ കർഷകരെ പ്രാപ്തരാക്കാനും കർഷകരുമായി ആത്മബന്ധം പുലർത്താനും കാർഷിക സർവകലാശക്ക് കഴിയണമെന്നും ഇത് മുന്നോട്ടുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരള കാർഷിക സർവകലാശാല, നബാർഡ്, വെസ്റ്റേൺ സിഡ്‌നി സർവകലാശാല എന്നിവയുടെ സംയുക്ത സഹകരണത്തിൽ കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിൻതുണ നൽകുന്ന കെ-അഗ്‌ടെക് ലോഞ്ച്പാഡ് പദ്ധതിയുടെ ഉദ്ഘാടനം വെള്ളായണി കാർഷിക സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപയുടെ ഗ്രാന്റ് ഒരു പദ്ധതിക്ക് കേരളത്തിൽ Read More…
കൃഷിഭവൻ സ്മാർട്ടാകുന്നത് സേവനങ്ങൾ സ്മാർട്ടാകുമ്പോഴാണ്: കൃഷി മന്ത്രി പി. പ്രസാദ്
കൃഷിഭവനുകൾ കർഷകരുടെ ഭവനം ആകണമെന്നും കാർഷിക സേവനങ്ങൾ സ്മാർട്ടാകുമ്പോഴാണ് കൃഷി ഭവൻ സ്മാർട്ടാകുന്നതെന്നും കൃഷി മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവനായ കരകുളം സ്മാർട്ട് കൃഷിഭവൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കരകുളത്തിന്റെ മണ്ണിൽ ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കൃഷി ഭവൻ എന്ന ആശയം കേരളത്തിൽ ഉടലെടുത്തതും കരകുളത്തിന്റെ മണ്ണിൽ അന്നത്തെ കൃഷി Read More…
വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും മന്ത്രി പി പ്രസാദ്
കേരളത്തിൽ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കുമെന്നും കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക സർവകലാശാല തയ്യാറാക്കിയ പുസ്തകങ്ങളായ വിള പരിപാലന ശുപാർശകൾ 2024, കോൾ നിലങ്ങളുടെ അറ്റ്‌ലസ് എന്നിവ സെക്രട്ടേറിയേറ്റ് ലയം ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ സാധാരണയായി ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നത്. എന്നാൽ സാധാരണക്കാരായ കർഷകർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതിക പദങ്ങൾ ലഘൂകരിച്ച് മലയാളത്തിൽ തയ്യാറാക്കിയ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. പത്തുവർഷം Read More…
ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി
ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെയും കൃഷി മന്ത്രി പി പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട Read More…



