പ്രോജക്ട് ചീറ്റ വന്യജീവി സംരക്ഷണ പദ്ധതി മാത്രമല്ല, മനുഷ്യർ ചെയ്ത ചരിത്രപരമായ ഒരു തെറ്റ് തിരുത്താനുള്ള ശ്രമമാണെന്ന് ഭൂപേന്ദർ യാദവ്. ബ്രിങ്ങിങ് ദി ചീറ്റ ബാക്ക് ടു ഇന്ത്യ എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് ചീറ്റകളെ തിരിച്ചുകൊണ്ടുവരാനുള്ള ചർച്ചകൾ നയിച്ച പ്രശാന്ത് അഗർവാൾ ആണ് പുസ്തകത്തിൻ്റെ രചയിതാവ്. ഭൂമി ഒരു ജീവിവർഗത്തിനായി മാത്രം സൃഷ്ടിച്ചതല്ലെന്നും സഹവർത്തിത്വമില്ലാതെ മനുഷ്യർക്കും നിലനിൽക്കാനാവില്ലെന്നും യാദവ് പറഞ്ഞു. ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിക്കുന്നതിനായാണ് പ്രോജക്ട് ചീറ്റ Read More…


