Kerala News

പേ വിഷബാധ മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുംപേ വിഷബാധ മരണം. കൊല്ലം വിളക്കുടി സ്വദേശിനിയായ ഏഴ് വയസ്സുകാരി നിയ ഫൈസല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് നേരത്തെ ആന്‍റീറാബിസ് വാക്സിനും സിറവും നല്‍കിയിരുന്നുവെങ്കിലും രോഗം തടയാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 8-ന് വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ പട്ടിയുടെ കടിയേറ്റ കുട്ടിക്ക് അതേ ദിവസം തന്നെ ഐഡിആര്‍വി വാക്സിനും ആന്‍റീറാബിസ് സിറവും നല്‍കി. തുടര്‍ന്ന് മൂന്ന് ഡോസ് കൂടി നല്‍കിയെങ്കിലും, ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. Read More…

Kerala News

തെരുവുനായ കടിയേറ്റ് വാക്‌സിന്‍ എടുത്തിട്ടും ഏഴുകാരിക്ക് പേവിഷബാധ; തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം ∙ യഥാസമയം വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ ഏഴുവയസ്സുകാരി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 8ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ഉടന്‍ തന്നെ ഐഡിആര്‍വി കുത്തിവയ്ക്കുകയും ആന്റീ റാബിസ് സിറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് ഡോസ് കൂടി ലഭിച്ചെങ്കിലും, അവസാന ഡോസ് നല്‍കുന്നതിനുമുമ്പ് കുട്ടിക്ക് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കുകയും പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു. യഥാസമയം വാക്‌സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. അതിനാല്‍ തന്നെ നായയെ Read More…

Kerala News

ചിട്ടയായ പേവിഷ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ കേരളം പേവിഷ മുക്തമാക്കും : മന്ത്രി ജെ ചിഞ്ചുറാണി

സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ്പു യജ്ഞത്തിന്റെ ഭാഗമായ പേവിഷ ബോധവൽക്കരണ പ്രചാരണ വാഹനം  സെക്രട്ടേറിയേറ്റിനു സമീപം മൃഗസംരംക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി  ഫ്ലാഗ് ഓഫ് ചെയ്തു. 2030 ഓടു കൂടി കേരള സംസ്ഥാനത്തെ പേവിഷ ബാധ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു. 2022 ൽ സംസ്ഥാനത്തു ആരംഭിച്ച മാസ് ഡോഗ് വാക്‌സിനേഷൻ പദ്ധിയിലെ  പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി   മിഷൻ റാബീസ് എന്ന സംഘടനയുമായി  മൃഗസംരക്ഷണ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു പ്രവർത്തിച്ചു വരികയാണെന്നും Read More…