ന്യൂഡൽഹി: ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ “വ്യാജ വീമ്പും അപൂർണമായ സത്യങ്ങളും” പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആരോപിച്ചു. ഇ20 പെട്രോളിൻ്റെയും നിർദിഷ്ട 15 ശതമാനം മെഥനോൾ കലർത്തിയ ഡീസലിൻ്റെയും പദ്ധതി നടപ്പാക്കലിൽ വ്യക്തമായ നയപരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമമായ എക്സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് സുർജേവാല കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുടെ Read More…


