ജയ്പൂർ: ഇന്ത്യയുടെ സ്ഥാപിത ഫോസിൽ ഇതര വൈദ്യുതി ഉൽപാദനശേഷി 300 ജിഗാവാട്ട് പിന്നിട്ടതായി കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്തെ ആകെ വൈദ്യുതി ഉൽപാദനശേഷിയുടെ 54 ശതമാനത്തിലധികമാണ് നിലവിൽ ഫോസിൽ ഇതര ഊർജസ്രോതസ്സുകളിൽ നിന്നുള്ളത്. നവംബർ 2 മുതൽ 5 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് റിന്യൂവബിൾ എനർജി സമ്മിറ്റ് ആൻഡ് എക്സ്പോ (BRE Summit) 2026ന് മുന്നോടിയായി സംഘടിപ്പിച്ച ആദ്യ പ്രാദേശിക റോഡ്ഷോയായ ജയ്പൂർ പരിപാടിയിലാണ് നേട്ടം അവതരിപ്പിച്ചത്. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ മന്ത്രാലയത്തിൻ്റെ Read More…


