ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുണ്ടായ ആഗോള വിതരണ ശൃംഖലാ തടസ്സങ്ങളുടെയും ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ തടസ്സരഹിത സമുദ്ര വ്യാപാരത്തിൻ്റെയും നാവിഗേഷൻ സ്വാതന്ത്ര്യത്തിൻ്റെയും പ്രാധാന്യം ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും ഊന്നിപ്പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാൽസും ന്യൂഡൽഹിയിൽ നടത്തിയ ചർച്ചകളിലാണ് ഈ വിഷയങ്ങൾ പ്രധാനമായും ഉയർന്നുവന്നത്. സ്വതന്ത്രവും തുറന്നതും സമാധാനപരവും സ്ഥിരതയുള്ളതും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖല നിലനിർത്തുന്നതിനായി പ്രാദേശിക പങ്കാളികളുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഇരുനേതാക്കളും Read More…


