കുട്ടികളുടെ സമ്പൂർണ വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതിനും മാനസികാരോഗ്യം പരിപോഷിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഇഷ്ടമുള്ള കലാകായിക പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിലൂടെ സാമൂഹികമായി ഇടപഴകി ലഹരി പോലുള്ള വിപത്തുകളിൽ നിന്നും അകലം പാലിച്ച് നല്ല തലമുറയായി വളരുമെന്നും അവർ പറഞ്ഞു. സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് സെക്രട്ടറി. സന്തോഷത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം. ഇത് Read More…
Tag: sarada muraleedharan
‘നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടു’; കറുപ്പിന്റെ മഹിമയെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ
തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് Read More…
ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് നിയമങ്ങൾ നടപ്പിലാക്കണം: ചീഫ് സെക്രട്ടറി
നിയമങ്ങൾ നടപ്പിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ശ്രുതി ഹാളിൽ നിയമവകുപ്പ് സംഘടിപ്പിച്ച അഖിലകേരള ഭരണഘടനാപ്രസംഗ മത്സരമായ വാഗ്മി 2024 ന്റെ ഫൈനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. വിവിധ വ്യാഖ്യാനങ്ങളിൽ കൂടിയും ഭേദഗതികളിൽ കൂടിയും ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മൗലികാവകാശങ്ങളിൽ ഉൾപ്പെടെ വന്ന മാറ്റങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയണം. കേരളത്തെ ഏറ്റവും സ്വാധീനിച്ച തദ്ദേശഭരണ സംവിധാനവുമായി ബന്ധപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികൾ ഇതിനു മികച്ച Read More…
സുഗമമായ ഭരണസംവിധാനത്തിന് കൃത്യമായ ഓഡിറ്റിംഗ് അനിവാര്യം: ചീഫ് സെക്രട്ടറി
ഭരണസംവിധാനങ്ങളുടെ സുതാര്യവും സുഗമവുമായ പ്രവർത്തനങ്ങൾക്കായി കൃത്യമായ ഓഡിറ്റിംഗ് അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഓഡിറ്റ് ദിവസത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഓഡിറ്റിംഗ് ജനങ്ങൾക്ക് സർക്കാർ പദ്ധതികളിലും പ്രവർത്തനങ്ങളിലും കൂടുതൽ വിശ്വാസം നൽകുന്നതിന് സഹായകരമാണ്. സർക്കാർ സംവിധാനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളും ഓഡിറ്റ് ഓഫീസുകളും സഹകരിച്ചാൽ സുസ്ഥിരവും സുതാര്യവുമായ ഭരണസംവിധാനങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഓഡിറ്റ് അക്കൗണ്ടന്റ് ജനറൽ പ്രീതി എബ്രഹാം, Read More…