ആയിരക്കണക്കിന് പൊതുജനങ്ങളും കച്ചവടക്കാരും തൊഴിലാളികളും വന്നുപോകുന്ന ശക്തൻ നഗറിൽ ആകാശപാതയ്ക്ക് സമീപമായി ശൗചാലയങ്ങളുടെ അപര്യാപ്തത മൂലം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് അതുകൊണ്ട് ആകാശപാതയ്ക്ക് സമീപം ആധുനിക രീതിയിലുള്ള പൊതു ശൗചാലയങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഈസ്റ്റ് മണ്ഡലം കമ്മിറ്റി മേയർക്ക് നിവേദനം നൽകി. ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനിക്കുന്നത്ത്, കൗൺസിലർമാരായ വിനോദ് പൊള്ളാച്ചേരി, ഡോ. വി ആതിര, എൻ പ്രസാദ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, വിമേഷ് എന്നിവരും സന്നിഹിതരായിരുന്നു.
Tag: skywalk
തൃശൂർ നഗരക്കാഴ്ചകൾ കൂടുതൽ സൗകര്യങ്ങളോടെ ആസ്വദിക്കാം ; നവീകരിച്ച ആകാശപ്പാത വെള്ളിയാഴ്‌ച തുറക്കും
തൃശൂർ: ശക്തൻ സ്റ്റാൻഡിലെ ആകാശപ്പാതയുടെ രണ്ടാംഘട്ട നവീകരണം പൂർത്തിയായി, വെള്ളിയാഴ്‌ച മുതൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും. നിലവിൽ വിപുലീകരിച്ച ആകാശപ്പാതയിൽ ഇനി അപകടമില്ലാതെ, ചൂടറിയാതെ തൃശൂർ നഗരത്തിന്റെ വർണശബള കാഴ്ചകൾ ആസ്വദിക്കാം. പാതയിൽ ആധുനിക സജ്ജീകരണങ്ങളായ, ഷീറ്റും സോളാർ പ്ലാന്റുകളും ലിഫ്റ്റുകളും സ്ഥാപിച്ചു. 280 മീറ്റർ നീളമുള്ള ഈ നടപ്പാലം ജനങ്ങൾക്ക് യാത്ര സുഗമമാക്കുന്നതോടൊപ്പം, നഗരത്തിലെ പ്രധാന മാർക്കറ്റുകളിലേക്കുള്ള ഗതാഗതക്കുരുക്കും അപകടസാധ്യതകളും കുറക്കുകയാണ് ലക്ഷ്യം. കോർപറേഷന്റെ 8 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച ഈ പാത, നവീകരണത്തിൽ Read More…



