സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസില്‍ തൊപ്പി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദി നിഹാലിന്റെ യുട്യൂബ് ചാനല്‍ നീക്കി. പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ആലുവ റൂറല്‍ സൈബര്‍ പോലീസ് തൊപ്പിക്കെതിരായ പരാതിയില്‍ കേസ് അന്വേഷിച്ചിരുന്നു.ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങളാണ് നിഹാലിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഉണ്ടായിരുന്നക്. അഡ്വ ശ്രീജിത്ത് പെരുമനയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്.


