തൃശൂർ സൂവോളജിക്കൽ പാർക്കിലേക്ക് ഇനി കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം. നഗര കാഴ്ച്ചകളും ആകാശവും കണ്ടാസ്വാദിച്ച് സുവോളജിക്കൽ പാർക്കിലെത്താം. കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും ചേർന്ന് നിർവഹിച്ചു. അപാരമായ സാധ്യതകളുള്ള പദ്ധതിയാണ് സൂവോളജിക്കൽ പാർക്കെന്ന് മന്ത്രി കെ. ബി Read More…
Tag: Zoological park
പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്ക്; പൊതുജനങ്ങൾക്ക് പ്രവേശനം നാളെ മുതൽ
പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് നാളെ മുതൽ (28-2-26)പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ, റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആദ്യ സന്ദർശകരാകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും. Read More…
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡും വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
പുത്തൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്കിലേക്ക് 15 മീറ്റർ വീതിയിലുള്ള മോഡൽ റോഡിൻ്റെയും പുത്തൂർ സമാന്തര പാലത്തിൻ്റെയും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുവാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുട്ടനല്ലൂർ ഓവർബ്രിഡ്ജ് മുതൽ പയ്യപ്പിള്ളി മൂല വരെയുള്ള റോഡിൻ്റെയും സമാന്തരപാലത്തിൻ്റെയും നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുത്തൂരിലെ മാത്രമല്ല, ജില്ലയുടെ ആകെ പുരോഗതിക്ക് കാരണമാകുന്നവയാണ് രണ്ട് പദ്ധതികളും. ഈ സർക്കാരിൻ്റെ കാലത്തു തന്നെ രണ്ട് നിർമ്മാണങ്ങളും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.ഏഷ്യയിലെ Read More…




