India Kerala

പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം 3 കോടി ഗ്രാമീണ, നഗര വീടുകൾ നിർമ്മിക്കാൻ സർക്കാർ സഹായം നൽകും

അര്ഹരായ ഗ്രാമീണ, നഗര കുടുംബങ്ങള്ക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള വീടുകള് നിര്മ്മിക്കുന്നതിന് സഹായം നല്കുന്നതിനായി 2015-16 മുതല് ഇന്ത്യാ ഗവണ്മെന്റ് പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നു. പി.എം.എ.വൈക്ക് കീഴില് കഴിഞ്ഞ 10 വര് ഷത്തിനുള്ളില് അര് ഹരായ പാവപ്പെട്ട കുടുംബങ്ങള് ക്കായി മൊത്തം 4.21 കോടി വീടുകള് പൂര് ത്തീകരിച്ചു.

പി.എം.എ.വൈ.യുടെ കീഴില് നിര് മ്മിക്കുന്ന എല്ലാ വീടുകളിലും ഗാര് ഹിക ശൗചാലയങ്ങള് , എല് .പി.ജി കണക്ഷന് , വൈദ്യുതി കണക്ഷന് , ഫങ്ഷണല് ഗാര് ഹിക ടാപ്പ് കണക്ഷന് തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങള് കേന്ദ്ര-സംസ്ഥാന സര് ക്കാരുകളുടെ മറ്റ് പദ്ധതികളുമായി സംയോജിപ്പിച്ച് നല് കുന്നു.

അര്ഹരായ കുടുംബങ്ങളുടെ എണ്ണത്തിലുണ്ടായ വര്ദ്ധനവ് മൂലമുണ്ടാകുന്ന ഭവന ആവശ്യങ്ങള് നിറവേറ്റുന്നതിനായി മൂന്ന് കോടി ഗ്രാമീണ, നഗര കുടുംബങ്ങള്ക്ക് വീടുകള് നിര്മ്മിക്കുന്നതിന് സഹായം നല്കാന് ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തില് തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *