Kerala

നാടൻ കലകൾ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരം: മുഖ്യമന്ത്രി പിണറായി വിജയൻ

*  ഫോക്‌ലോർ പുരസ്‌കാരങ്ങൾ സമർപ്പിച്ചു: * പൈതൃക ടൂറിസത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കും ജനതകളുടെ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമാണ് നാടൻകലകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  നാടൻകലകളെ സംരക്ഷിക്കുക എന്നതിനർത്ഥം നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നതാണ്.  അതുകൊണ്ടുതന്നെ അത്തരം കലകളുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ അതിജീവനത്തിനും വേണ്ടതു ചെയ്യണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു Read More…

Kerala

പട്ടയം ലഭിക്കാത്ത ഭൂമികളിലെ  കൃഷി നാശത്തിനും ഇനി മുതൽ ആനുകൂല്യം ലഭിക്കും: കൃഷി മന്ത്രി പി. പ്രസാദ്

*നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 31 വരെ പ്രത്യേകാനുമതി പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന  ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം  കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന്  പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി  കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാൻ കഴിയും വിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. Read More…

Kerala

ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡൻ്റിനെതിരായ കള്ളക്കേസ് സി പി എമ്മിൻ്റെ പ്രതികാര നടപടി- പത്മജ വേണുഗോപാൽ.

ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി നേടിയ ചരിത്ര വിജയത്തിൽ അസ്വസ്ഥരായ സിപിഎം നേതൃത്വത്തിന്റെ പ്രതികാര നടപടിയാണ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാറിനെതിരായ കള്ളകേസെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു. ജനവിധിയെ അംഗീകരിക്കാനുള്ള രാഷ്ട്രീയ മര്യാദ പിണറായിയും കൂട്ടരും കാണിക്കണം. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ സ്വത്ത് കണ്ടുകെട്ടിയതടക്കം തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിന് കണ്ടകശനിയാണ്.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയോളം ചെറുതാകരുതെന്നും പത്മജ കൂട്ടിച്ചേർത്തു.

India Kerala

കള്ളക്കേസുകൾ രാഷ്ട്രീയ പ്രേരിതം: വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

BJP തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ Ad KK അനീഷ് കുമാറിനെതിരെ കള്ളക്കേസുകൾ ചുമത്തി ജയിലിലടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് BJP പാലക്കാട് മേഖലാ അദ്ധ്യക്ഷനും തൃശ്ശൂർ ജില്ലാ പ്രഭാരിയുമായ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം എതിരാളികളെ അമ്പരപ്പിച്ചിരിക്കയാണ്. ഈ വിജയത്തിന് ചുക്കാൻ പിടിച്ചത് അനീഷ് കുമാറാണ്. ചുവപ്പൻ കോട്ടകളും കോൺഗ്രസ് കോട്ടകളും ഒരുപോലെ തകർന്നടിഞ്ഞതിൻ്റെ നിരാശയിലാണ് രണ്ട് മുന്നണികളും. കള്ളക്കേസുകൾ കൊണ്ട് പ്രസ്ഥാനത്തിൻ്റെ മനോ വീര്യം തകർക്കാമെന്ന് കരുതരുത്. Read More…

India Kerala Politics

പ്രതിഷേധ പ്രകടനം നടത്തി

ബി ജെ പി ജില്ല പ്രസിഡണ്ട് കെ.കെ.അനീഷ് കുമാറിനെതിരെ പോലീസ് കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബി ജെ പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മേഖല വൈസ് പ്രസി.ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു.സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. രഘുനാഥ് സി.മേനോൻ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഐനിക്കുന്നത്ത്,ദിനേശ് കുമാർ കരിപ്പേരിൽ, വിപിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, സുശാന്ത് ഐനിക്കുന്നത്ത്, മനു പള്ളത്ത് ,ഷാജൻ ദേവസ്വം പറമ്പിൽ, സി.സത്യ ലക്ഷ്മി എന്നിവർ Read More…

India Kerala

ഹനുമാൻ സേന ഭാരത് പ്രതിഷേധ ധർണ്ണ നടത്തി

കോഴിക്കോട്: ലോക്‌സഭയിൽ ഹിന്ദു വിരുദ പരാമർശനം നടത്തിയ രാഹുൽ ഗാന്ധി പ്രസ്താവന പിൻവലിച്ച് രാജ്യത്തോടും ഹിന്ദു സമൂഹത്തോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കിഡ്സൻ കോർണർ പരിസരത്ത് സായാഹ്ന ധർണ്ണയും രാഹുൽ ഗാന്ധിയുടെ കോലവും കത്തിച്ചു. വിവിധ പ്രസ്താവനയെ പിന്തുണച്ച മാതൃഭൂമി ദിനപത്രവും അഗ്നിക്കിരയാക്കി. പ്രതിഷേധ ധർണ്ണ ചെയർമാൻ എ. എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുകയും ലോകസഭയയെ അപമാനിക്കുകയും ചെയ്ത രാഹുൽ ഗാന്ധി രാജ്യത്തിന്റെ സംസ്ക്കാരമായ Read More…

Kerala

ഭിന്നശേഷി തിരിച്ചറിയൽ കാർഡ്: പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പയിൻ ഊർജിതമാക്കും : ഡോ:ആർ.ബിന്ദു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭ്യമാക്കാൻ പ്രത്യേക  രജിസ്‌ട്രേഷൻ ക്യാമ്പയിൻ   ഊർജ്ജിതമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിൽ യു.ഡി.ഐ.ഡി. കാർഡിന് വലിയ പ്രാധാന്യമുണ്ട്. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതും മറ്റു വിവിധ ആവശ്യങ്ങൾക്കും അടിസ്ഥാന രേഖയായി പരിഗണിക്കാവുന്ന ഈ കാർഡ് സംസ്ഥാനത്തെ Read More…

India Kerala

“അടുത്ത 5 വർഷം രാജ്യത്തിന് നിർണായകമാണ്”: പ്രധാനമന്ത്രി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര് ച്ചയ്ക്ക് രാജ്യസഭയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നല് കി. സഭയെ അഭിസംബോധന ചെയ്യവെ, പ്രചോദനാത്മകവും പ്രോത്സാഹജനകവുമായ പ്രസംഗത്തിന് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് നന്ദി പറഞ്ഞു. എഴുപതോളം അംഗങ്ങള് രാഷ്ട്രപതിയുടെ പ്രസംഗത്തില് തങ്ങളുടെ അഭിപ്രായങ്ങള് അവതരിപ്പിക്കുകയും അംഗങ്ങള് ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ യാത്രയെ കുറിച്ച് പരാമര് ശിക്കവേ, 60 വര് ഷങ്ങള് ക്ക് ശേഷം ഇന്ത്യയിലെ വോട്ടര് മാര് തുടര് ച്ചയായി മൂന്നാം തവണയും Read More…

India Kerala

വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി സംഘർഷ മരണങ്ങളുടെ കണക്കുകൾ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചിലകേന്ദ്രങ്ങൾ ഗൂഢശ്രമം നടത്തുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജൂലൈ ഒന്നു മുതൽ ഏഴ് വരെ സംസ്ഥാന വനംവകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം-2024 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വനം ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വകുപ്പിന്റെ ഉദ്ദേശ്യശുദ്ധിയോടെയുള്ള പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ ഒരാൾ പോലും മരിക്കാൻ പാടില്ല എന്നാണു വകുപ്പിന്റെ Read More…

India Kerala

സംസ്ഥാനത്ത് സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നത് അഭിമാനകരം :  മുഖ്യമന്ത്രി

ഓരോ വർഷവും കേരളത്തിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച സിവിൽ സർവീസ് വിജയികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആകെ 54 പേരാണ് കേരളത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷ ഇത്തവണ വിജയിച്ചത് ‘കഴിഞ്ഞവർഷം ഇത് 37 ആയിരുന്നു. 2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിനുശേഷം ഏറ്റവും അധികം വിജയികൾ ഉണ്ടായ വർഷമാണ് 2024. വിജയികളുടെ എണ്ണത്തിൽ മാത്രമല്ല പകരം സിവിൽ Read More…