Health India News

കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താൻ നിർദേശിച്ച് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ കൃത്യവും വേഗത്തിലുള്ളതും ജനകീയവുമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ദുരന്തനിവാരണ-റിലീഫ് വകുപ്പിൻ്റെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ സമയബന്ധിതവും കൃത്യവുമായ വിവരങ്ങൾ നൽകിയാൽ നിരവധി ജീവനുകൾ രക്ഷിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും സാങ്കേതിക സംവിധാനങ്ങളിൽ മാത്രം ഒതുങ്ങാതെ അവസാന വ്യക്തിയിലേക്കും ഫലപ്രദമായി എത്തിക്കുന്നതിന് നടപടികൾ ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടുതൽ ജനകീയമാക്കി ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *