സംസ്ഥാനത്തെ ഹോസ്പിറ്റൽ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തി വന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ഹോസ്പിറ്റലുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. 34,235 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 628 പേർക്ക് മിനിമം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനുപുറമേ 1,182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധി ക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Related Articles
സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർമ്മാതാവ് സാന്ദ്ര തോമസിനെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സംഘടനയിൽ നിന്ന് പുറത്താക്കി. അസോസിയേഷനിലെ ചില അംഗങ്ങൾ അവഹേളിച്ചപ്പോൾ എതിര്‍ത്തതിന്റെ പേരിൽ സാന്ദ്രയ്ക്കെതിരെ വ്യാജ കേസ് ചുമത്തിയെന്നാരോപിച്ച്, ഇവർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. സാന്ദ്രയുടെ ആരോപണങ്ങളിൽ സംഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ നടപടികൾയിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീകൾക്ക് അനുകൂലമല്ലെന്നും സാന്ദ്ര വിമർശിച്ചു.
എൽഡിഎഫും യുഡിഎഫും അഴിമതിക്കാർക്കായി കൈകോർക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അഴിമതിക്കാർക്ക് വേണ്ടി കൈകോർക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരുമുന്നണികളും ഒറ്റക്കെട്ടായി കെജരിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണ്. എൽഡിഎഫിലെയും യുഡിഎഫിലെയും പല അഴിമതിക്കാരും അകത്താകുമെന്ന ഭീതിയാണ് ഇരുകൂട്ടരുടേയും വെപ്രാളത്തിന് കാരണം. സംസ്ഥാനത്ത് സഹകരണ ബാങ്ക് കൊള്ളകളിലടക്കം എല്ലാത്തിലും ഇടത്- വലത് സഹകരണം വ്യക്തമാണ്. കരിവന്നൂരിൽ സിപിഎമ്മാണെങ്കിൽ മാവേലിക്കരയിൽ കോൺഗ്രസും കണ്ടലയിൽ സിപിഐയും എആർ നഗറിൽ ലീഗുമാണ് തട്ടിപ്പ് നടത്തിയത്. മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നത് യുഡിഎഫിനെയും എൽഡിഎഫിനെയും അസ്വസ്ഥമാക്കുകയാണ്. Read More…
എൻഡിഎ സംസ്ഥാന മീഡിയ സെൻ്റർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: എൻഡിഎ സംസ്ഥാന മീഡിയ സെൻ്റർ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള കെജി മാരാർ ഭവനിലാണ് മീഡിയ സെൻ്റർ തുറന്നത്. എല്ലാ മാദ്ധ്യമപ്രവർത്തകർക്കും ഏത് സമയത്തും ബന്ധപ്പെടാവുന്ന ഇടമായിരിക്കും എൻഡിഎ മീഡിയ സെൻ്ററെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി രമ, സംസ്ഥാന സെക്രട്ടറി ജെആർ പദ്മകുമാർ, സംസ്ഥാന മീഡിയ കൺവീനർ എം.സുവർണപ്രസാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇൻചാർജ് പ്രൊഫസർ പി.രഘുനാഥ്, മുതിർന്ന Read More…